വൈക്കം: നവംബർ 20 - ന് ആരംഭിക്കുന്ന വൈക്കംമഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകൾ കൈക്കൊണ്ട മുൻ ഒരുക്കങ്ങളുടെ അവലോകനം നടത്തി.
വൈക്കം കായലോരത്തെ സർക്കാർ അതിഥി മന്ദിരത്തിൽ കെ.ബിനിമോൻ എം എൽ എ യുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പോലീസ്,എക്സൈസ് പൊതുമരാമത്ത് ,വൈദ്യുത ,ഗതാഗത 1ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും താലൂക്ക് ആശുപത്രി അധികൃതർ ഭക്ഷ്യ സുരക്ഷ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും റവന്യു വകുപ്പ് അധികൃതരും തങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു.
20ന് വൈക്കത്തഷ്ടമിക്ക് കൊടിയേറും. ഡിസംബർ ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ അഷ്ടമി . രണ്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും.
നഗരസഭ ചെയർമാൻഅബ്ദുൾ സലാം റാവുത്തർ, നഗരസഭ വൈസ് ചേയർപേഴസൺ സൗദാമിനി അഭിലാഷ്, പാല റവന്യൂ ഡിവിഷണൽ ഓഫീസർ ഷാഹിനരാമകൃഷ്ണൻ, കെ.ബി. ഗിരിജകുമാരി, അഡീഷണൽ എസ്.പി കെ. സജീവ്, ഡിവൈഎസ്പി കെ.എൻ. രാജേഷ്, അഡ്വക്കേറ്റ് കമ്മീഷണർ പി.രാജീവ്, ഡെപ്യൂട്ടി തഹസിൽദാർ നിഷാമോൾ ജോസ് ക്ഷേത്രഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.





