അയ്മനം : മണ്ഡലകാലത്തോടനുബന്ധിച്ച് ഡിസംബർ 𝟐𝟕-ന് (ധനു 𝟏𝟐) ഞായറാഴ്ച മണ്ഡലവ്രതം 𝟒𝟏 ദിവസം പൂർത്തിയാകുന്ന പുണ്യദിനത്തിൽ പൂന്ത്രക്കാവ് ദേവീക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള വലിയ ഗുരുതിയും കളമെഴുത്തും പാട്ടും,കൂടെ ഇത്തവണ പുഷ്പാഭിഷേകവും വിപുലമായി നടത്താൻ തീരുമാനിച്ചു.
ക്ഷേത്രം മേൽശാന്തി കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക. മുൻ വർഷങ്ങളേക്കാൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കുചേർന്ന് ദേവിയുടെ അനുഗ്രഹം തേടണമെന്ന് ക്ഷേത്രം മേൽശാന്തിയും ഭാരവാഹികളും അറിയിച്ചു.
വഴിപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
89438 90791.





