ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും പ്രമേയമാക്കുന്ന, വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന ചിത്രമാണ് രണബാലി. ഒക്ടോബര്‍ 16ന് ആണ് രണബാലി തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത ഒരു കളക്ഷനാണ് ചിത്രത്തിന് നിലവിലുള്ളത് . ആഗോള ബോക്സ് ഓഫീസില്‍ 16.50 കോടിക്ക് മുകളിലാണ് ഓപ്പണിംഗില്‍ രണബാലി നേടിയത് . ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രൊമോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ടി സീരീസ് തെലുങ്ക് യൂട്യൂബ് ചാനലിലാണ് പ്രൊമോ ഗാനം പുറത്തു വിട്ടത്.
ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ ഇതുവരെ ഏഴ് ലക്ഷത്തി അമ്പതിനായിരം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയിരിക്കുന്നത്. രാഹുൽ സംകൃത്യൻ ആണ് രണബാലി സംവിധാനം ചെയ്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ടയും ജയമ്മയായി രശ്മിക മന്ദാനയും എത്തുന്നു . രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് 'എൻന്തയ്യ സാമി' ഗാനം പുറത്തിറങ്ങിയത് പ്രേഷകർ ഏറ്റെടുത്തിരുന്നു. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിൽ ട്രെയിലറിൽ വിജയ് ദേവരകൊണ്ട എത്തിയത് .






