തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിൽ നടക്കുന്ന വൈക്കം ഉപജില്ല കലോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ വേദികളികളിൽ ആസ്വാദകരുടെ വലിയ പങ്കാളിത്തം കലാകാരൻമാർക്കും ഊർജം പകർന്നു. നൃത്ത പരിപടികൾ ഇന്നലെ നടന്നതിനാൽ വേദികളിലെല്ലാം വലിയ ജനപങ്കാളിത്തം അനുഭവപ്പെട്ടു. ഒന്നിനൊന്ന് മികച്ച കലാ പരിപാടികൾ ആസ്വാദക മനസ് നിറച്ചു. കലോത്സവത്തിലെ കലവറയും മികച്ച അഭിപ്രായം നേടി.വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ ഊട്ടുപുരയിലെ വിഭവങ്ങളിൽ സംതൃപ്തരായി. രണ്ടാം ദിവസത്തെ ഭക്ഷണ കൗണ്ടറിൻ്റെ ഉദ്ഘാടനം വൈക്കം ബിപിസി പി.ആർ.ശ്രീകുമാർ നിർവഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് അംഗങ്ങളായ എം.അനിൽകുമാർ, നിഷ വി.നായർ, ഫുഡ് കമ്മറ്റി കൺവീനർ ബോബി ജോസ് എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്തംഗം നിഷ വി നായർ ഭക്ഷണശാലയ്ക്ക് മുന്നിൽ കുട്ടികൾക്കായി തണൽ പന്തൽ ഒരുക്കി നൽകി. കെ പി എസ് ടിഎകൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഗീത വിരുന്ന് നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ടി. അനിൽകുമാർ സംഗീത പരിപാടി ഉദ്ഘാടനം ചെയ്തു.
കെപിഎസ്ടിഎ കൾച്ചറൽ ഫോറം ഭാരവാഹി പ്രദീപ്, വൈക്കം ഉപജില്ല പ്രസിഡന്റ് ബൈജു മോൻജോസഫ് എന്നിവർ പ്രസംഗിച്ചു.
സംഗീതാധ്യാപകൻ സാബു കോക്കാട്ട് സംഗീത പരിപാടക്ക് നേതൃത്വം നൽകി.





