വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഇന്ന് വൈകിട്ട് ഏഴിന് വൈക്കം പി.രാജശേഖര്‍ രചിച്ച അര്‍ജുന വിഷാദയോഗം കഥകളി നടക്കും.
കലാനിലയം ആദിത്യന് ജയദ്രഥന്നായും മധു വാരണാസി ദുശ്ശളയായും കലാമണ്ഡലം അരുണ്‍ രാജ് ശ്രീകൃഷ്ണനായും കലാമണ്ഡലം വൈശാഖ് അര്‍ജുനനായും കലാമണ്ഡലം ആഷിക് ദൂതനായും സൗരവ് സജീവ് സുരധ പുത്രനായും അരങ്ങത്തെത്തും. കോട്ടയ്ക്കല്‍ വേങ്ങേരി നാരായണന്, ജിഷ്ണു ഒരു പുലാശ്ശേരി എന്നിവര്‍ സംഗീതവും കലാമണ്ഡലം വേണു മോഹന്‍ കലാമണ്ഡലം ശ്രീരാഗ് എന്നിവര്‍ ചെണ്ടയും, സദനം ഭരതരാജന്, ആര്.എല്‍.വി ജിതിന് എന്നിവര്‍ മദ്ദളവും കലാമണ്ഡലം സുധിഷ് ചുട്ടിയും ഒരുക്കും.





