തിരുവാർപ്പ്:കാലങ്ങളായിട്ടുള്ള തിരുവാർപ്പ് പ്രദേശവാസികളുടെ കാത്തിരിപ്പിന് വിരാമം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മഴയും വെയിലും കൊണ്ട് ബസ് കയറാൻ കാത്തുനിൽക്കുന്നവർക്കിടയിലേയ്ക്ക് സന്തോഷവാർത്തയെത്തി.
തിരുവാർപ്പ് 16-ാം വാർഡിന്റെ ഹൃദയഭൂമിയായ കൊച്ചമ്പലം ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
നാളുകളായുള്ള പ്രദേശവാസികളുടെ സ്വപ്നമായ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം തുടങ്ങുകയുണ്ടായി.
2020-25 കാലത്തെ ബ്ലോക്ക് പ്രതിനിധി എ. എം ബിനുവിന്റെ ശ്രമഫലമായി തുക അനുവദിച്ചിരുന്നുവെങ്കിലും, നിർമാണപ്രവർത്തനങ്ങൾ അനിശ്ചിതമായി വൈകുകയായിരുന്നു.
തിരുവാർപ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനായി ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠത്തിനും ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവിക്കും തിരുവാർപ്പിലെ ജനങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായി 16-ാം വാർഡ് മെമ്പർ അനൂപ് അറയ്ക്കൽ അറിയിച്ചു.





