കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും (45) പി.എസ്. സരിത്തും (40) വിവാഹിതരായി. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ ആഗസ്റ്റ് 23നായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ സ്വപ്നയാണ് വിവാഹവാർത്ത പങ്കുവച്ചത്. തിരുവനന്തപുരം തൈക്കാട് വാഴയില്‍ വീട്ടില്‍ പരേതനായ സുകുമാരൻ സുരേഷിന്റെയും പ്രഭ സുരേഷിന്റെയും മകളായ സ്വപ്നയും തിരുവിള ടി.സി/ 65/2255 മുദ്രയില്‍ എസ്. സദാനന്ദ കുമാറിന്റെയും പത്മകുമാരിയുടെയും മകനായ സരിത്തും കുറച്ചുകാലമായി എറണാകുളം എരൂരില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. സ്വപ്നയുടെ മൂന്നാമത്തെയും സരിത്തിന്റെ രണ്ടാമത്തെയും വിവാഹമാണിത്.






