.വൈക്കം: അതിഥി തൊഴിലാളി,ആദിവാസി മേഖലകളിലെ ജീവിതങ്ങളെ ആസ്പദമാക്കിസമഗ്ര ശിക്ഷ കോട്ടയം ജില്ല ഓഫീസർ വൈക്കം സ്വദേശി ധന്യ പി. വാസു രചിച്ച ക്രോണിക്കിൾസ് ഓഫ് ലൈഫ് ബിയോണ്ട് മാർജിൻസ് എന്ന പുസ്തകത്തെ അനുവാചകർക്ക് പരിചയപ്പെടുത്തുന്നതിനായി സൗഹൃദ കുട്ടായ്മ സംഘടിപ്പിച്ചു. വൈക്കം ചെമ്പ് ബ്രഹ്മമംഗലം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പുസ്തക പരിചയം വി.പി. സജീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ആദിവാസികളുടെ ജീവിത ദൈന്യവും ബുദ്ധിമുട്ടുകളും അനുഭവവേദ്യമാക്കുന്നതാണ് ധന്യാ പി.വാസുവിൻ്റെ പുസ്തകമെന്നും എഴുതാൻ പ്രതിഭയുണ്ടെന്ന് തെളിയിച്ച ധന്യ എഴുത്തിനെ കൂടുതൽ ഗൗരവത്തോടെ സമീപിക്കണമെന്നും വി.പി. സജീന്ദ്രൻ അഭിപ്രായപ്പെട്ടു. യോഗത്തിൽ അധ്യക്ഷത വഹിച്ച കെ.ബിനിമോൻ എം എൽഎ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തപ്പെട്ടവരുടെ നൊമ്പരങ്ങൾ അനാവരണം ചെയ്യുന്ന കൃതിയാണ്
ക്രോണിക്കിൾസ് ഓഫ് ലൈഫ് ബിയോണ്ട് മാർജിൻസെന്ന് പറഞ്ഞു.തുടർന്ന് മുൻ സിൻഡിക്കേറ്റ് അംഗവും തലയോലപറമ്പ് ഡി ബി കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും ധന്യ പി . വാസുവിൻ്റെ അധ്യാപികയുമായ പ്രഫ. കെ.എസ്.ഇന്ദു പുസ്തകത്തിലെ കഥകൾ ഉള്ളുലയ്ക്കുന്നതും നിഷ്കളങ്കരായ മനുഷ്യരുടെ കാപട്യമില്ലാത്ത ജീവിതത്തിൻ്റെ നേർക്കാഴ്ചയാണെന്നും കുട്ടിച്ചേർത്തു.
ലളിതകലാ അക്കാദമി ചെയർമാൻ വൈക്കം എ.കെ.ഷിബു, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.സണ്ണി, സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ നാസർ മുണ്ടക്കയം, വെള്ളൂർകേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ഡോ.കെ.വി.രാജേഷ്, കവി സമാജം സംസ്ഥാന സെക്രട്ടറി കെ.ആർ.സുശീലൻ, അഡ്വ.പി.വി.പ്രകാശൻ, എസ്.ഡി. സുരേഷ് ബാബു ഡി.വൈ.എസ്.പി. ജയൻ,സീതുശശിധരൻ, കെ.കെ. കൃഷ്ണകുമാർ,
ആര്യ രാജ് തുടങ്ങിയവർ പങ്കെടുത്തു.
അതിഥി തൊഴിലാളി ആദിവാസി മേഖലകളിലെ പ്രവർത്തനങ്ങൾക്കിടയിൽ ഉള്ളുലച്ച ചില നോട്ടങ്ങളും ചിരികളും യാത്രകളും വിടപറയലുകളും ഇഷ്ടങ്ങളും കരച്ചിലുളും ഇടകലർന്ന ചില ജീവിതങ്ങളാണ് ക്രോണിക്കിൾസ് ഓഫ് ലൈഫ് ബിയോണ്ട് മാർജിൻസ് (CHRONICLES OF LIFE BEYOND MARGINS) പുസ്തകത്തിലൂടെ ധന്യ പി.വാസു കാട്ടിത്തരുന്നത്
ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് ഡോക്ടർ കെ. വാസുകി ഐഎഎസാണ് അവതാരിക എഴുതിയിരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി.സതീശൻ സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ചേംബറിൽ നിർവഹിച്ചിരുന്നു. ചെമ്പ് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി മേച്ചേരിയുടെ ഭാര്യയാണ് ധന്യ പി. വാസു. ആറാം ക്ലാസ് വിദ്യാർഥിയായ ലിറ്റിൽ പാലിയൻറോളജിസ്റ്റ് ഇഷാൻ മേച്ചേരി മകനാണ്.





