ഏറ്റുമാനൂർ: മണ്ഡല കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ശബരിമല ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഏറ്റുമാനൂർ ഹോസ്പിറ്റലിന്റെ (KMCHC) നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്കിന്റെയും ദേവസ്വം ബോർഡ് അയ്യപ്പഭക്തർക്കായി ഏർപ്പെടുത്തിയിട്ടുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തുന്നതിനായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരിയുമായി ചർച്ച നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.അലൻ കുര്യാക്കോസ് മാത്യു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ദിലീപ് ടി.എസ്, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.





