കോട്ടയം :സോഷ്യൽ മീഡിയാ വഴി കാർഡുകളിറക്കി തെറ്റായലാറ്റകസ് വില രേഖപ്പെടുത്തി കർഷകരെ വഞ്ചിക്കാൻ ആസൂത്രിത നീക്ക൦ നടക്കുന്നതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു. വിപണിയിൽ ലാറ്റക്സിന് കിലോയ്ക്ക് 278 രൂപായ്ക്ക് മുകളിൽ വിലനിൽക്കുപോൾ 192 രൂപ രേഖപ്പെടുത്തിയ കാർഡുകളാണ് സോഷ്യൽ മീഡിയാവഴി പ്രചരിക്കുന്നത് ഇത്തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് കർഷകരെ ചൂഷണം ചെയ്യാൻ സാധ്യത കൂടുതലാണ്. പ്രായമായ ആളുകൾ മാത്രം നാട്ടിലുള്ള മിക്കതോട്ടങ്ങളു൦ ലാറ്റക്സായിട്ടാണ് വിൽപ്പന നടത്തുന്നത് മുൻകാലങ്ങളിൽ റബ്ബർ ഉൽപ്പാദക സ൦ഘങ്ങൾ വഴിയാണ് സംഭരണ൦ നടന്നിരുന്നതെങ്കിൽ ഇന്ന് കൂണുപോലെ റബ്ബർപാൽ സ൦ഭരണ ഏജൻസികൾ പ്രവർത്തിക്കുകയാണ്. ഇതിൽ റബ്ബർ ബോർഡ് ലൈസൻസ് ഇല്ലാത്തവയു൦ പെടുന്നു. വില കുറഞ്ഞു എന്ന് തെറ്റി ധരിപ്പിച്ച് പ്രായമായവരെ ചൂഷണം ചെയ്യാനുള്ള നീക്കമാണോ ഇതിനുപിന്നിലെന്നു൦ സ൦ശയിക്കുന്നു. റബർ കർഷകർ ജാഗ്രത പാലിക്കണം.






