കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന വിധിപ്രകാരം പൗർണ്ണമി പാനകപൂജ വളരെ ശ്രേഷ്ഠമായി നവംബർ 24 (വൃശ്ചികം 8) ചൊവ്വാഴ്ച രാത്രി 7.30 മുതൽ 8 മണി വരെ നടത്തും.
ക്ഷേത്ര ചടങ്ങുകൾക്ക് ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയും മേൽശാന്തി ഷൈൻ ശാന്തിയും മുഖ്യകാർമികത്വം വഹിക്കും.
വെളുപ്പിന് 5.30 മണിക്ക് അഷ്ടദ്രവ്യസമന്വതമഹാഗണപതി ഹോമവും ഉണ്ടായിരിക്കുന്നതാണ്.
പൗർണ്ണമി ദിനത്തിൽ നടത്തുന്ന പാനകപൂജയ്ക്ക് വളരെ പ്രാധാന്യമുള്ളതാണ് .
സുബ്രഹ്മണ്യഭഗവാന്റെ സകുടുംബപൂജയിൽ പങ്കാളികളാവുകയും വഴിപാട് സമർപ്പിക്കുകയും ചെയ്യുന്ന ഭക്തജനങ്ങൾക്ക് കുടുംബ ഐശ്വര്യവുംസമ്പൽസമൃദ്ധിയും കൈവരിക്കുമെന്ന് ക്ഷേത്രം തന്ത്രിപറഞ്ഞു .
അനേകം ഭക്തജനങ്ങളുടെ സമർപ്പണമായി നടത്തുന്നതാണ്
പൗർണ്ണമി പാനകപൂജ.
ഇതിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് അഡ്വക്കേറ്റ് എം എൻ പുഷ്കരനും സെക്രട്ടറി കെ ഡി സലിമോനും അറിയിച്ചു .
വഴിപാടുകൾക്കും മറ്റു വിവരങ്ങൾക്കും 0481 2524446 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .





