കുമരകം:കോട്ടയം ജില്ലയിലെ പ്രമുഖ ബലിതർപ്പണകേന്ദ്രമായ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഇന്ന് നടന്ന കർക്കിടകവാവ് ബലി അർപ്പണത്തിൽ വൻ ഭക്തജന പങ്കാളിത്തം.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും മേൽശാന്തി ഷൈൻ ശാന്തിയുടെയും മുഖ്യ കാർമികത്വത്തിലാണ് ബലിതർപ്പണ ചടങ്ങ് നടന്നത്.
ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് ഒരേ സമയം ബലിയർപ്പിക്കുന്നതിനുള്ള സൗകര്യം ഏർപ്പാടു ചെയ്തിരുന്നു.
ക്ഷേത്ര പരിസരത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്ന ഭാഗങ്ങളും ,മൈതാനവും കുളിക്കടവും ശുദ്ധീകരിച്ച് മണൽ വിരിച്ച് വെടിപ്പാക്കിയിരുന്നു. വാഹനത്തിൽ എത്തിയ ഭക്തജനങ്ങൾക്ക് പാർക്കിംഗ് സൗകര്യവും ലഭിച്ചു..
ഭക്തജനങ്ങൾക്ക് യാതൊരുവിധപ്രയാസങ്ങളും ഉണ്ടാകാത്ത വിധമുള്ള ക്രമീകരണങ്ങളാണ് ദേവസ്വം കമ്മറ്റി ഏർപ്പെടുത്തിയിരുന്നത്.
ഭക്തജനങ്ങളെ സഹായിക്കുന്നതിന് പോലീസ്, ഫയർഫോഴ്സ് ,എസ്പിസി ,എൻ സി സി, എന്നിവയുടെ സേവനം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ബലിതർപ്പണം നടത്തുന്നതിനാവശ്യമായ പൂജാദ്രവ്യങ്ങൾ ക്ഷേത്രം തന്ത്രിയുടെ മേൽനോട്ടത്തിൽ ശ്രീകുമാരമംഗലം ദേവസ്വം വനിതാ സംഘമാണ്
തയ്യാറാക്കിയിരുന്നത്.
കർക്കിടക വാവുബലി പൂജയിൽ പങ്കെടുത്ത ഭക്തജനങ്ങൾക്ക് ആവശ്യമായ ചുക്കുകാപ്പി, ലഘു ഭക്ഷണം എന്നിവ ദേവസ്വം പ്രസിഡന്റ് എ കെ ജയപ്രകാശിന്റെ മേൽനോട്ടത്തിൽ നൽകുകയും ചെയ്തു .






