ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണത്തിന് എതിരാക്കി; ആര്യാ രാജേന്ദ്രന് സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം

Spread the love

 

തിരുവന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുൻ മേയർ ആര്യാ രാജേന്ദ്രന് രൂക്ഷ വിമർശനം. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണസമിതിക്ക് എതിരാക്കിയെന്നായിരുന്നു പ്രധാനവിമർശനം.

video
play-sharp-fill

ശബരിമല വിവാദവും ഇടതു മുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു.

ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണത്തിന് എതിരാക്കി. കോർപ്പറേഷൻ ഭരണം നഷ്ടപ്പെടാൻ ഒരു കാരണം ഭരണസമിതിയുടെ തെറ്റായ ഭരണമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണത്തെ നിയന്ത്രിക്കാൻ കഴിയാത്തത് പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും വിമർശനമുയർന്നു. കോർപ്പറേഷനിലെ തോൽവിക്ക് പ്രധാന കാരണം തെറ്റായ സ്ഥാർനാർഥി നിർണയമാണ്. പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാരെ എത്തിക്കുന്നതിൽ വൻ പരാജയം നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായെന്നും ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടിട്ടില്ലെന്നായിരുന്നു സിപിഎം വാദം. 2010-ലെ കണക്കുകളടക്കം നിരത്തിക്കൊണ്ടായിരുന്നു സംസ്ഥാന സെക്രട്ടറി അടക്കം തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയെ പ്രതിരോധിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണവേളയിൽ ആര്യാ രാജേന്ദ്രൻ സജീവമായിരുന്നില്ല. ആര്യയെ മുൻനിർത്തി മത്സരത്തിനിറങ്ങിയാൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നു. ഇപ്പോൾ ജില്ലാ കമ്മിറ്റിയിലും ആര്യയ്ക്കെതിരേ വിമർശനമുയർന്നിരിക്കുകയാണ്.