കോഴിക്കോട്: വെള്ളയിലില്‍ അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിർത്ത് യുവാവ്.
ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലതയ്ക്കാണ് (59) പരിക്കേറ്റത്.
സംഭവത്തില്‍ വെള്ളയില്‍ സ്വദേശി ഷിംജിത്തിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ വെള്ളയില്‍ ബിജി റോഡിന് സമീപത്തുവച്ചായിരുന്നു സംഭവം. അതിർത്തി തർക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് ഷിംജിത്ത് കയ്യില്‍ കരുതിയിരുന്ന എയർപിസ്റ്റള്‍ ഉപയോഗിച്ച് പുഷ്പലതയെ വെടിവയ്ക്കുകയായിരുന്നു.
പുഷ്പലതയുടെ വയറിനാണ് വെടിയേറ്റത്. പരിക്കേറ്റ ഇവരെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.






