സ്പോട്ടിഫൈ ഇതാ തങ്ങളുടെ ഉപഭോക്തള്‍ക്കായി പുതിയ എഐ അസിസ്റ്റന്റ് ഫീച്ചറുമായി എത്തിരിക്കുകയാണ്.
ചാറ്റിംഗിലൂടെ നിങ്ങള്‍ക്ക് ആവശ്യമുള്ള പാട്ടുകള്‍ ,പോസ്കാസ്റ്റുകളും ഓഡിയോബുക്കുകളും തെരഞ്ഞെടുക്കാം. അതായത് ഈ എഐ ഫീച്ചറിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട ഗാനം കണ്ടെത്തി മികച്ച പ്ലേലിസ്റ്റ് നിർമ്മിക്കാൻ സഹായിക്കുന്നു. നിലവില്‍ ഈ ഫീച്ചർ സ്പോട്ടിഫൈ പ്രീമിയം സബ്സ്ക്രൈബർമാർക്ക് മാത്രമേ പരീക്ഷിച്ചുനോക്കാൻ കഴിയുന്നത്.
ആദ്യ പടിയായി കുറച്ച് രാജ്യങ്ങളില്‍ മാത്രമായിരിക്കും ഈ ഫീച്ചർ എത്തുന്നത്. മൈക്കില്‍ ടാപ്പ് ചെയ്ത് നിങ്ങളുടെ ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാൻ കഴിയുന്നു. പഴയ ഇന്റർഫേസാണ് നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ അതില്‍ തന്നെ തുടരാനു കഴിയുന്നു. നിങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത കലാകാരന്മാരെ കുറിച്ച് അറിയാനോ. മോണിങ് വാക്കിന് ഒരു പ്ലേലിസ്റ്റ് സൃഷ്ടിക്കാനോ.അല്ലെങ്കില്‍ ഒരു കലാകാരനെ നിങ്ങളുടെ ലിസ്റ്റിലേക്ക് ചേർക്കാനു ഇതുവഴി കഴിയുന്നു. ആല്‍ബം റിലീസ് തീയതികള്‍, ഒരു ഗാനത്തിന് പിന്നിലെ കഥ, സംഗീത വിഭാഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാൻ കഴിയും.
ആദ്യമായി ഒരു ട്രാക്ക് കണ്ടെത്തിയത് എപ്പോഴാണെന്ന് അറിയാൻ ആകാംക്ഷയുണ്ടോ നിങ്ങള്‍ക്ക് ? അതോ അടുത്തിടെ നിങ്ങളുടെ അഭിരുചി എങ്ങനെ മാറിയെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? എന്നാല്‍ ഈ വിവരങ്ങള്‍ അറിയാൻ സ്പോട്ടിഫൈയുടെ ഫീച്ചർ നമ്മളെ സഹായിക്കുന്നു.
യുഎസ്, അയർലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്പോട്ടിഫൈ പ്രീമിയം ഉപയോക്താക്കള്‍ക്കായി പുതിയ എഐ അസിസ്റ്റന്റ് പുറത്തിറക്കുന്നു. ആൻഡ്രോയിഡിലും ഐഒഎസിലുമാണ് ഈ അസിസ്റ്റന്റ് പ്രവർത്തിക്കുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഇത് എപ്പോള്‍ ലഭിക്കുമെന്ന് ഇതുവരെ ഒരു റിപ്പോർട്ടു വന്നിട്ടില്ല.






