ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ മോഷണശ്രമം.
കഴിഞ്ഞ ദിവസം കാർഡിയോളജിയിൽ ഒപി നടക്കുന്ന സമയത്താണ് സംഭവം.
മോഷ്ടാവെന്ന് സംശയിക്കുന്നയാൾ നഴ്സുമാർ ബാഗും വസ്ത്രവുമൊക്കെ സൂക്ഷിക്കുന്ന മുറിയിൽ കയറി ബാഗ് തപ്പുന്നത് ഒരു ജീവനക്കാരിയുടെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻതന്നെ ജീവനക്കാരി മുറിയിലേക്ക് ചെന്നപ്പോൾ ഇയാൾ ജീവനക്കാരിയെ തട്ടിമാറ്റി രക്ഷപ്പെട്ടു.
ആരാണ് മുറിയിൽ കയറി ബാഗ് തപ്പിയതെന്ന് വ്യക്തമല്ല.
കാർഡിയോളജി വിഭാഗത്തിലെ പല സിസിടിവി കാമറകളും പ്രവർത്തനരഹിതമാണെന്ന ആരോപണമുണ്ട്.
വിവിധ വാർഡുകളിൽനിന്നു മൊബൈൽഫോണും പണവുമൊക്കെ മോഷണംപോകുന്നതായി മുൻ കാലങ്ങളിൽ നിരവധി പരാതിയുണ്ടായിട്ടുണ്ട്.






