പാലക്കാട്: മൂലത്തറ ആള്ക്കൂട്ട ആക്രമണം നടന്നിട്ട് ദിവസങ്ങളായിട്ടും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനാകാതെ പൊലീസ്.
അതിക്രൂരമായിട്ടാണ് ഭിക്ഷാടകനായ 40 കാരനെ കൊലപ്പെടുത്തിയത്.
ഇയാള് തമിഴ്നാട് സ്വദേശിയെന്നാണ് പൊലീസിന്റെ നിഗമനം.
അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മീനാക്ഷിപുരം പൊലീസ് സംഘം തമിഴ്നാട്ടില് എത്തിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.
പൊള്ളാച്ചി ആനമല സ്റ്റേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.






