പാലാ : യാത്രക്കാരെ സൂക്ഷിക്കുക.വൈക്കം-എറണാകുളം റൂട്ടിലേക്ക് പോകുവാൻ ബസ് കാത്തുനിൽക്കുന്നവർ കാത്തിരിപ്പ് കേന്ദ്രത്തിൽനിന്നും ഇറങ്ങി ബസിൽ കയറുവാൻ മുന്നോട്ട് നടക്കുമ്പോൾ ഓടയിലേക്ക് വീഴുന്നവിധം സ്ലാബ് ഇല്ലാത്ത സാഹചര്യമാണ്.
കോട്ടയം ഭാഗത്തേക്ക് പോകുന്നവർക്കുള്ള കാത്തിരിപ്പുകേന്ദ്രം തറനിരപ്പിൽ നിന്നും മൂന്നടിയോളം ഉയർന്നുനിൽക്കുകയാണ്.
റോഡിനും കാത്തിരിപ്പ് കേന്ദ്രത്തിനുമിടയിൽ ഒന്നരയടിയോളം താഴ്ചയിൽ കാനപോലുള്ള ഭാഗമുണ്ട്.
ഇവിടെ കാത്തിരിപ്പുകേന്ദ്രത്തിന് നടകളില്ല. ബസ് വരുമ്പോൾ പെട്ടെന്ന് ചാടി ഇറങ്ങി ഒന്നര അടിയോളം ഉയർന്നുനിൽക്കുന്ന റോഡിന്റെ അരികിൽ തട്ടി ബസിൽ കയേറണ്ട അവസ്ഥയാണുള്ളത്. ഇവിടെ യാത്രക്കാർ വീണ് പരിക്കേറ്റിട്ടുണ്ട്.






