ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഒറിജിനലിന്റെ സെൻസറിംഗ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
റമീസ് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന 'ഒറിജിനല്' ഒക്ടോബർ 23ന് തിയേറ്ററുകളില് എത്തും. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളില് ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിര്മ്മാണം ഹർഷാദ് ആണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇലക്ട്രോണിക് കിളിയാണ്.
ടൈം ട്രാവല്, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങള് എന്നിവ സമന്വയിപ്പിക്കുന്ന ORIJINAL, സമയത്തിന്റെ ഗതിമാറ്റം അപ്രതീക്ഷിത സംഭവ വികാസങ്ങളിലേക്ക് നയിക്കുന്ന കഥയാണ് പറയുന്നത്. "ഒറിജിനല്" എന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുന്ന അവതരണമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ശ്രീനാഥ് ഭാസി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരല്), സുബിൻ ടാർസൻ, അരുണ് പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷഫീഖ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റർ. ഫഹദ് ഫത്ലിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം നിർവഹിക്കുന്നത്.





