കോട്ടയം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി 2.244 ഗ്രാം എംഡിഎംഎയും ആഡംബര ബെക്കുമായി യുവാവ് അറസ്റ്റിൽ.
എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബി ബിനുവിന്റെ നേതൃത്വത്തിൽ എറണാകുളം എം ആർ എം ജങ്ക്ഷൻ ഭാഗത്ത് വെച്ച് ഉദയമ്പേരൂർ സ്വദേശി രാഹുൽ ബാബു (22 ) ആണ് 2.244 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
ഇയാളുടെ ബൈക്കും എക്സൈസ് പിടിച്ചെടുത്തു.
അര ഗ്രാം അളവിൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് പോലും 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
കഴിഞ്ഞ നാല് ദിവസത്തിനിടയിൽ എറണാകുളം എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ പിടികൂടുന്ന തുടർച്ചയായ രണ്ടാമത്തെ വലിയ ലഹരി വേട്ടയാണിത്
കഴിഞ്ഞ ദിവസം ഒന്നര കിലോ കഞ്ചാവുമായി തൃശൂർ ചാവക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.
രാത്രി വൈകി നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിൽ ലഹരി മരുന്നുമായി വില്പനയ്ക്ക് എത്തിയ യുവാവിനെ പിടികൂടിയത്.
പട്രോളിംഗ് സംഘത്തിൽ സി ഐ കെ ബി ബിനു, എ ഇ ഐ (ജി) സുരേഷ് കുമാർ എസ്, പി ഒ അരുൺ കെ കെ, സിഇഒ ബൈജു എം, സിഇഒ അരവിന്ദ് പി വാസുദേവ്, സിഇഒ അബ്ദുൾ സനദ്, സിഇഒ ഡ്രൈവർ ഷിഹാബുദീൻ എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും






