ഓൺലൈൻ ഷോപ്പിങ് കൂടുതൽ എളുപ്പമാക്കാൻ പുതിയ ഫീച്ചറുമായി ചാറ്റ്ജിപിടി.
ഇനി ഓൺലൈനിൽ വസ്ത്രങ്ങൾ വാങ്ങുന്നതിന് മുമ്പ് അവ ധരിച്ചുനോക്കിയാൽ എങ്ങനെയുണ്ടാകുമെന്ന് ചാറ്റ്ജിപിടിയിലൂടെ തന്നെ കാണാം.
പുതിയ വെർച്വൽ ട്രൈ-ഓൺ സംവിധാനമാണ് ഓപ്പൺഎഐ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു ഷർട്ടോ ജാക്കറ്റോ മറ്റ് വസ്ത്രങ്ങളോ വാങ്ങുന്നതിന് മുമ്പ് അത് സ്വന്തം ശരീരത്തിൽ എങ്ങനെയായിരിക്കും കാണപ്പെടുകയെന്ന് മനസിലാക്കാൻ പുതിയ സംവിധാനം സഹായിക്കും.
ഇതിനൊപ്പം ഇഷ്ടപ്പെട്ട ഉൽപ്പന്നങ്ങൾ പിന്നീട് പരിശോധിക്കുന്നതിനായി സൂക്ഷിച്ചുവയ്ക്കാനുള്ള പുതിയ ഫേവറിറ്റ്സ് സൗകര്യവും ചാറ്റ്ജിപിടിയിൽ എത്തിയിട്ടുണ്ട്.
ഫോട്ടോ നൽകിയാൽ വസ്ത്രം ധരിച്ചുനോക്കാം
വെർച്വൽ ട്രൈ-ഓൺ സംവിധാനം ഉപയോഗിക്കാൻ ഉപയോക്താക്കൾ ചാറ്റ്ജിപിടിയിൽ സ്വന്തം സെൽഫിയോ പൂർണ ശരീരത്തിന്റെ ഫോട്ടോയോ അപ്ലോഡ് ചെയ്യണം.
തുടർന്ന് വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്ത്രമോ ആക്സസറിയോ തിരഞ്ഞെടുത്താൽ അത് ധരിച്ചാൽ എങ്ങനെയുണ്ടാകുമെന്ന് കാണിക്കുന്ന ചിത്രം ചാറ്റ്ജിപിടി തയ്യാറാക്കും.
തുടർന്ന് വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്ത്രമോ ആക്സസറിയോ തിരഞ്ഞെടുത്താൽ അത് ധരിച്ചാൽ എങ്ങനെയുണ്ടാകുമെന്ന് കാണിക്കുന്ന ചിത്രം ചാറ്റ്ജിപിടി തയ്യാറാക്കും.
ചാറ്റ്ജിപിടിയിലെ ഷോപ്പിങ് ഫലങ്ങളിൽ പുതിയ ട്രൈ ഓൺ ബട്ടണിലൂടെയാണ് ഈ സൗകര്യം ലഭിക്കുക.
വസ്ത്രത്തിന്റെ ചിത്രം നേരിട്ട് അപ്ലോഡ് ചെയ്തും അത് ധരിച്ചുനോക്കുന്ന ചിത്രം
ചാറ്റ്ജിപിടി തയ്യാറാക്കും.
ചാറ്റ്ജിപിടിയിലെ ഷോപ്പിങ് ഫലങ്ങളിൽ പുതിയ ട്രൈ ഓൺ ബട്ടണിലൂടെയാണ് ഈ സൗകര്യം ലഭിക്കുക.
വസ്ത്രത്തിന്റെ ചിത്രം നേരിട്ട് അപ്ലോഡ് ചെയ്തും അത് ധരിച്ചുനോക്കുന്ന ചിത്രം തയ്യാറാക്കാൻ ചാറ്റ്ജിപിടിയോട് ആവശ്യപ്പെടാം.