ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ ലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് നിഷ സാരംഗ്. 1999 തൊട്ട് അഭിനയ രംഗത്ത് താരം സജീവമാണ്. ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയാണ് നിഷയുടെ ജീവിതത്തിലെ വഴിത്തിരിവായത്.
ചില വിവാദങ്ങളെത്തുടർന്ന് സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഷ ഇപ്പോള്‍ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇപ്പോഴിതാ നിഷ സാരംഗിനെക്കുറിച്ച് നടിയുടെ മകള്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു സ്വകാര്യ ടെലിവിഷൻ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും.
മകളുടെ വാക്കുകൾ ഇങ്ങനെ -
''ഉപ്പും മുളകും സീരിയലിലെ നീലുവിനെ പോലെയൊക്കെയാണ് അമ്മ ചിലപ്പോഴൊക്കെ. അതുപോലെ മണ്ടത്തരങ്ങള്‍ പറയും, ഒച്ചയെടുത്ത് സംസാരിക്കുകയുമൊക്കെ ചെയ്യും. പക്ഷേ അത്രയും സ്ട്രിക്ട് അല്ല. ഞങ്ങളോടൊപ്പം വളരെ ഫ്രണ്ട്ലിയായിട്ടാണ് സംസാരിക്കുന്നത്. ഒരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും പറയുമ്പോഴും ഒരു പക്വത കുറവ് ഫീല്‍ ചെയ്യാറുണ്ട്. ഞങ്ങളുടെ അത്രയും എത്താറില്ല. പക്ഷേ എന്തൊക്കെ പറഞ്ഞാലും അമ്മയാണ് ബെസ്റ്റ്'.






