ഡൽഹി: നീറ്റ് ഫലത്തില്‍ പരാതിയുമായി കൂടുതല്‍ വിദ്യാർഥികള്‍. രണ്ട് മണിക്കൂറിനുള്ളില്‍ വെബ്സൈറ്റില്‍ രണ്ട് വ്യത്യസ്ത സ്കോറുകള്‍ കാണിച്ചതായാണ് പരാതി.
ഉത്തർപ്രദേശ് കാണ്‍പൂർ സ്വദേശി ആര്യ സിംഗാണ് പരാതി നല്‍കിയത്. എൻടിഎക്കും വിദ്യാഭ്യാസ മന്ത്രിക്കും ആര്യ പരാതി അയച്ചു. മധേപുരയിലെ വിദ്യാർഥിനിക്ക് പരീക്ഷക്ക് ഹാജരാകാത്തതായി രേഖപ്പെടുത്തിയ ഫലം ലഭിച്ചതായും ആരോപണമുയർന്നു.
അന്തിമ ഉത്തരസൂചിക പ്രകാരമുള്ള മാർക്കും ഔദ്യോഗിക ഫലവും തമ്മില്‍ വ്യത്യാസമുണ്ടെന്നും വിദ്യാർഥികള്‍ ആരോപിച്ചു. എൻടിഎക്ക് നിയമപരമായ നോട്ടീസ് നല്‍കുമെന്ന് സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാല്‍ അറിയിച്ചു. ചട്ടപ്രകാരം പരാതി ഉന്നയിച്ചാല്‍ വിഷയം പരിശോധിച്ചു പരിഹരിക്കുമെന്നാണ് എൻടിഎയുടെ വിശദീകരണം.






