കൊല്ലം: കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തി കൊണ്ടു പോകുന്ന സംഘത്തിലെ പ്രതി പോലീസ് പിടിയില്‍.
ആയിരനല്ലൂർ സ്വദേശി സജു സാബു (27 ) ആണ് ഏരൂർ പോലീസിന്റെ പിടിയിലായത്.
ഏരൂർ ഓയില്‍പാം എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തി കൊണ്ടു പോകുന്ന സംഘത്തിലെ പ്രധാനപ്രതിയാണ് ഇയാള്‍ എന്നാണ് വിവരം. ഏരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതി ഒളിവില്‍ പോയിരുന്നു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
അഞ്ചല്‍ സർക്കിള്‍ ഇൻസ്പെക്ടർ ശ്രീ. ഗോപകുമാർ.കെ.ജി, അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, സിവില്‍ പോലീസ് ഓഫീസറായ മുരളീ കൃഷ്ണ എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.






