കോട്ടയം: പാത്രിയർക്കീസ് ബാവയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി മണർകാട് പള്ളിയിൽ ഞായറാഴ്ച വി.കുർബ്ബാന അർപ്പിക്കുന്നതിനെതിരെ കോട്ടയം സബ് കോടതിയിൽ മെത്രാൻ കക്ഷികൾ സമർപ്പിച്ച ഹർജിയിൽ ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം കോടതി തള്ളി കളഞ്ഞു.
കേസ് ഈ മാസം നവംബർ 30 ന് വീണ്ടും പരിഗണിക്കും.
മണർകാട് പള്ളിക്ക് വേണ്ടി അഡ്വക്കേറ്റുമാരായ അനിൽ ഡി കർത്താ, പി.ജെ. ഫിലിപ്പ്, ബോബി ജോൺ എന്നിവർ ഹാജരായി.





