പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ചേലഞ്ചേരിയില് 13 വയസുള്ള ആദിവാസി പെണ്‍കുട്ടിയെ ഗർഭിണിയാക്കിയ കേസില്‍ അയല്‍വാസിയായ പ്രതി ദിനചന്ദ്രനെതിരെ ഗുരുതര ആരോപണവുമായി കുടുംബം.
പെണ്‍കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടുവെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു.
വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. പ്രതി മിഠായി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവുകയും ബലമായി പിടിച്ചുവെച്ച് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.
സ്കൂളില്‍ പോയി വരുന്ന വഴിയില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഭയം മൂലം ആരോടും വിവരം പറഞ്ഞിരുന്നില്ല. ആശാ വർക്കർ ഇടപെട്ട് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടത്.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ദിനചന്ദ്രൻ നിലവില്‍ റിമാൻഡിലാണ്. ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി.
കുട്ടിയുടെ മാനസികവും ശാരീരികവുമായ ആഘാതം കണക്കിലെടുത്ത് വിദഗ്ധ ചികിത്സയും കൗണ്‍സിലിങ്ങും നല്‍കിവരുന്നുണ്ട്.






