തിരുവനന്തപുരം : 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന് മധു സി നാരായണന് തിരിച്ചു വരുന്നു. ആഗോള തലത്തില്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിൽ നസ്ലന് ആണ് നായകനായി എത്തുന്നത്.
ഡോക്ടര്‍ അനന്തു പ്രൊഡക്ഷന്‍സ് ബാനറില്‍ ഡോക്ടര്‍ അനന്തുവും സൈലന്റ് ക്യാറ്റ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന നസ്ലന്, ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ കയ്യടിയും അഭിനന്ദനവും നേടിയ മധു സി നാരായണന് എന്നിവര്‍ ഒന്നിക്കുമ്പോള്‍, മറ്റൊരു മനോഹരമായ ചലച്ചിത്രാനുഭവം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകര്‍.
ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും.






