അസ്ഥികളിലും ശരീരത്തിലെ സോഫ്റ്റ് ടിഷ്യുകളിലുമുണ്ടാകുന്ന കാൻസർ ചികിത്സിക്കുന്ന സ്െപഷ്യലൈസ്ഡ് വിഭാഗമാണ് ഓർത്തോപീഡിക് ഓങ്കോളജി.
അസ്ഥികൾ, പേശികൾ, കൊഴുപ്പ്, രക്തക്കുഴലുകൾ, ബന്ധിത കലകൾ (connective tissues) എന്നിവയിൽ ഉണ്ടാകുന്ന അപൂർവമായ ഇത്തരം കാൻസറിനെ സാർക്കോമ (Sarcoma) എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇത് ശരീരത്തിന്റെ ഏത് ഭാഗത്തും വരാം.
മറ്റേതെങ്കിലും അവയവത്തിലുണ്ടായ കാൻസറുകൾ അസ്ഥിയിലേക്കോ മസിലുകളിലേക്കോ വ്യാപിച്ചാൽ അതും ഓർത്തോപിഡിക് ഓങ്കോളജിയുടെ പരിധിയിൽ ഉൾപ്പെടും.
സാർകോമയുടെ പ്രധാന തരങ്ങൾ
1. സോഫ്റ്റ് ടിഷ്യു സാർക്കോമ (Soft Tissue Sarcoma): പേശികൾ, കൊഴുപ്പ്, രക്തക്കുഴലുകൾ തുടങ്ങിയ മൃദുവായ കലകളെ ബാധിക്കുന്നു.
2. ബോൺ സാർക്കോമ (Bone Sarcoma): അസ്ഥികളിൽ നേരിട്ട് ഉണ്ടാകുന്നു. ഉദാഹരണത്തിന്: ഓസ്റ്റിയോസാർക്കോമ.
ലക്ഷണങ്ങൾ
* ശരീരത്തിൽ വേദനയില്ലാത്തതോ വേദനയുള്ളതോ ആയ മുഴയോ തടിപ്പോ കാണപ്പെടുക.
* അസ്ഥികളിൽ അനുഭവപ്പെടുന്ന ശക്തമായ വേദന (പ്രത്യേകിച്ച് രാത്രികാലങ്ങളിൽ).
* മുഴ കാരണം ആ ഭാഗത്തെ ചലനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുക.
*വേദന രണ്ടുവിധത്തിൽ*
ബോൺ സാർകോമയിലും സോഫ്റ്റ് ടിഷ്യു സാർകോമയിലും വേദന ഉണ്ടാകാം. എന്നാൽ ഇവ രണ്ടിന്റെയും വേദനയുടെ സ്വഭാവവും അത് പ്രകടമാകുന്ന രീതിയും വ്യത്യസ്തമാണ്.
ബോൺ സാർകോമ
ബോൺ സാർകോമയുടെ ഏറ്റവും പ്രധാനപ്പെട്ടതും പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നുമാണ് ശക്തമായ വേദന.
* രാത്രികാലങ്ങളിലെ വേദന: വിശ്രമിക്കുമ്പോഴും പ്രത്യേകിച്ച് രാത്രി ഉറങ്ങുമ്പോഴും അസ്ഥികളിൽ കഠിനമായ വേദന അനുഭവപ്പെടാറുണ്ട്.
* തുടർച്ചയായ വേദന: തുടക്കത്തിൽ വേദന വന്നും പോയുമിരിക്കാം. എന്നാൽ കാലക്രമേണ ഇത് മാറാത്ത രീതിയിൽ കഠിനമായി മാറുന്നു.
* എല്ലുകളുടെ ബലക്ഷയം: കാൻസർ ബാധിച്ച എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുന്നതിനാൽ, ചെറിയൊരു വീഴ്ചയോ പരിക്കോ ഉണ്ടായാൽ പോലും പെട്ടെന്ന് അസ്ഥിഭംഗം (fractures) സംഭവിക്കുകയും അത് കടുത്ത വേദനയ്ക്ക് കാരണമാവുകയും ചെയ്യാം.
*സോഫ്റ്റ് ടിഷ്യു സാർകോമ (Soft Tissue Sarcoma)*
സോഫ്റ്റ് ടിഷ്യു സാർകോമയുടെ (മൃദുവായ കലകളെ ബാധിക്കുന്ന കാൻസർ) ആദ്യഘട്ടങ്ങളിൽ സാധാരണയായി വേദന ഉണ്ടാകാറില്ല.
* വേദനയില്ലാത്ത മുഴകൾ: തുടക്കത്തിൽ ശരീരത്തിൽ വേദനയില്ലാത്ത സാധാരണ മുഴകളായോ തടിപ്പുകളായോ ആണ് ഇത് കാണപ്പെടുന്നത്.
* വലിപ്പം കൂടുമ്പോഴുണ്ടാകുന്ന വേദന: ഈ മുഴകൾ വളർന്ന് വലുതാകുമ്പോൾ, അവയ്ക്ക് ചുറ്റുമുള്ള പേശികൾ (muscles), രക്തക്കുഴലുകൾ, അല്ലെങ്കിൽ നാഡീവ്യൂഹങ്ങൾ (nerves) എന്നിവയിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നു. ഈ ഘട്ടത്തിലാണ് വേദന അനുഭവപ്പെടാൻ തുടങ്ങുന്നത്.
* വയറിനുള്ളിലെ സാർകോമ: മുഴ വയറിനുള്ളിലാണ് (retroperitoneum) ഉണ്ടാകുന്നതെങ്കിൽ, അത് മറ്റ് അവയവങ്ങളെ അമർത്തുന്നത് വഴി കടുത്ത വയറുവേദനയോ പുറംവേദനയോ ഉണ്ടാക്കാം.
ഓർത്തോപീഡിക് ഓങ്കോളജിയുടെ ആവശ്യകത
സാർകോമ പൊതുവെ വളരെ വിരളമായാണ് കാണപ്പെടുന്നത്. ഭൂരിഭാഗം ആളുകൾക്കും ഈ രോഗത്തെക്കുറിച്ച് അറിയില്ലെന്ന് തന്നെ പറയാം.
അതിനാൽ തന്നെ പലപ്പോഴും സാർകോമകൾ കണ്ടുപിടിക്കപ്പെടാറില്ല. കുട്ടികളിൽ വളർച്ചയുമായി ബന്ധപ്പെട്ട ഗ്രോയിംഗ് പെയിൻ ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
ഗ്രോയിംഗ് പെയിൻ പലവട്ടം മരുന്നുകഴിച്ചാൽ മാറുന്നതാണ്. എന്നാൽ ഇവിടെ സ്ഥിതി മറിച്ചാണ്.
ഇത്തരം സാഹചര്യങ്ങളിൽ തുടക്കത്തിലെ രോഗം കണ്ടെത്തി ചികിത്സിക്കാൻ ഒരു ഓർത്തോപീഡിക് ഓങ്കോളജിസ്റ്റിന് കഴിയും.
ശരീരത്തിൽ മുഴകളോ മേൽപറഞ്ഞ ലക്ഷണങ്ങളോ കാണുകയാണെങ്കിൽ കൃത്യമായ ചികിത്സ ഉറപ്പാക്കണം.
രോഗം കണ്ടെത്താനും ചികിത്സക്കും ഓർത്തോപീഡിക് ഓങ്കോളജി വിദഗ്ധന്റെ സേവനമാണ് പ്രധാനം.
വിട്ടുമാറാത്ത വേദനകൾ കണ്ടാൽ പരിശോധിച്ച് ഉറപ്പ് വരുത്തുക. ബോൺ കാൻസറാണെന്ന് മനസ്സിലായാൽ സാർകോമ സ്പെഷ്യലൈസ്ഡ് സെന്ററിൽ കാണിക്കണം.
ചികിത്സ എവിടെ?
ഈ വിഭാഗത്തിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടർമാരുടെ എണ്ണം കുറവാണെന്ന് തന്നെ പറയാം.
കേരളത്തിലെ പ്രമുഖ ഓർത്തോപീഡിക് ഓങ്കോളജി വിദഗ്ധനാണ് കൊച്ചി വി.പി.എസ് ലേക്ഷോര് ആശുപത്രിയിലെ കൺസൾട്ടന്റ് ഡോ. എബിൻ റഹ്മാൻ. കൂടുതൽ വിവരങ്ങൾക്ക്: 99616 40000






