ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ 13കാരിക്ക് വേണ്ടി കുടുംബം അഭിഭാഷകനെ നിയോഗിച്ചില്ല.
ഇതോടെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന്റെ ഇടപെടലിനെ തുടർന്ന് നിയമസഹായ സെല്‍ അഭിഭാഷകനെ നിയോഗിക്കുകയും ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തു.
ജാമ്യാപേക്ഷ അടുത്തയാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോർഡ് പരിഗണിക്കും.
കേസിലെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളില്‍ ഒന്നാം കുറ്റാരോപിതന്റെ കുടുംബം മാത്രമാണ് അഭിഭാഷകനെ നിയോഗിച്ചത്.
മറ്റ് മൂന്ന് കുട്ടികള്‍ക്ക് ജുവനൈല്‍ ജസ്റ്റിസ് ബോർഡാണ് അഭിഭാഷകനെ ഏർപ്പെടുത്തിയത്. ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തില്‍ പാർപ്പിച്ചിരുന്ന കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിലായിരുന്നു ജാമ്യം. വിവിധ ഉപാധികളോടെയാണ് ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടത്.






