കോട്ടയം: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന പരാതിയെത്തുടർന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികന് ശുശ്രൂഷാ വിലക്ക് ഏർപ്പെടുത്തി.
അജോ എന്ന പേരില്‍ അറിയപ്പെടുന്ന ഫാദർ വര്‍ഗീസ് പെഴുംകാട്ടിലിനാണ് വിലക്കേർപ്പെടുത്തിയത്.
രൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാദർ ജോസഫ് വെള്ളമറ്റമാണ് വിലക്കേർപ്പെടുത്തിയത്.
വിദേശത്തുനിന്നും ചാരിറ്റിയുടെ പേരില്‍ പിരിച്ച തുക വകമാറ്റി എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്ന്നിരുന്നതിനെത്തുടർന്നാണ് നടപടി.
വാഗമണ്‍ മേഖലയില്‍ ബിനാമി പേരില്‍ റിസോര്‍ട്ടുകളും ആഡംബര വസ്തുക്കളും വാങ്ങിയതായും ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു.
വൈദികവൃത്തി സ്വീകരിച്ച ഇരട്ടകള്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സഹോദരങ്ങളില്‍ ഒരാളാണ് ഫാദർ വര്‍ഗീസ് പെഴുംകാട്ടില്‍.






