ഒളശ്ശ : അലക്കുകടവ് ശ്രീശങ്കരനാരായണപുരം ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ172-ാമത് തിരുജയന്തി വിവിധ പരിപാടികളോടുകൂടി നടത്തുന്നു.
ആഗസ്റ്റ് 27, 28 തീയതികളിൽ ക്ഷേത്രാങ്കണത്തിൽ എസ്എൻഡിപി ശാഖായോഗം ,വനിതാസംഘം, യൂത്ത് മൂവ്മെൻ്റ്, കുടുംബയോഗങ്ങൾ, സ്വാശ്രയ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ നടത്തുന്നത്.
27 ന് രാവിലെ 8 മുതൽ കലാകായിക മൽസരങ്ങൾ നടത്തുന്നു.
28 ന് രാവിലെ 5.30 ന് നിർമ്മാലദർശനം
6 മുതൽ 6.30 വരെ തിരു അവതാരമുഹൂർത്ത പ്രാർത്ഥന
6.30 ന് ഗണപതി ഹോമം
7 മുതൽ ജപയജ്ഞം.
9 ന് പതാക ഉയർത്തൽ
11 ന് ഘോഷയാത്ര
12.30 ന് മഹാഗുരുപൂജ
1.00 ന് മഹാപ്രസാദമൂട്ട് (നമിത മാലിയിൽ)
വൈകുന്നേരം 4 മുതൽ സമ്മേളനം
എസ്എൻഡിപി ശാഖാ പ്രസിഡൻ്റ് ഷാജിമോൻ പി.കെ യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം നാട്ടകം സുരേഷ് എം.എൽ. എ ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്മെൻ്റ് കേന്ദ്രസമിതി വൈസ് പ്രസിഡൻ്റ് സജീഷ് കുമാർ മണലേൽ മുഖ്യ പ്രഭാഷണം നടത്തും.
പ്രസ്തുതയോഗത്തിൽ വച്ച് പശ്ചിമഘട്ട മലനിരകളിൽ നിന്ന് 15 തരം പുതിയ സസ്യങ്ങളെ കണ്ടെത്തിയ പ്രൊഫ. ഡോ. റോജിമോൻ പി.തോമസ് പ്ലാമൂട്ടിൽ (സി.എം.എസ് കോളേജ് ബോട്ടണി വിഭാഗം മേധാവി) ആദരിക്കുന്നു.
ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഗവ: അന്ധ വിദ്യാലയം ഹെഡ്മാസ്റ്റർ കുര്യൻ ഇ. ജെ. വിദ്യാഭ്യാസ അവാർഡുകൾ നൽകുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനുശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത അഭിഷേക്, ശാഖാവൈസ് പ്രസിഡൻ്റ് കെ.കെ. കുട്ടൻ, സെക്രട്ടറി സജിമോൻ വട്ടുകളം, ആഘോഷകമ്മറ്റി ജനറൽ കൺവീനർ എൻ.പി . സുഗതൻ, ജോ: കൺവീനർ രാജാമണി, വനിതാ സംഘം പ്രസിഡൻ്റ് ഗീതാ അനിൽകുമാർ, ജിനുമോൻ കൊരട്ടിയിൽ യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് കണ്ണൻ എന്നിവർ പ്രസംഗിക്കും






