ബോളിവുഡ് സിനിമാസ്വാദകർ ഇരുകൈ നീട്ടി സ്വീകരിച്ചു
ദൃശ്യം 3(ദൃശ്യം ദ കൺക്ലൂഷൻ).
മോഹന്‍ലാല്‍ നായകനായ മലയാളം ദൃശ്യം 3യുടെ റിലീസ് കഴിഞ്ഞ് നാലാം മാസങ്ങൾക്കിപ്പുറം റിലീസ് ചെയ്ത ഹിന്ദി പതിപ്പ് പ്രേക്ഷകരെ നിരാശരാക്കിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അഭിനയത്തിലും മേക്കിങ്ങിലും പുതുമ സൃഷ്ടിച്ച് കൊണ്ടാണ് ചിത്രം എത്തിയിരിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു.
ഏറ്റവും മികച്ച രീതിയിലുള്ള എൻഡിംഗ് ആണ് സിനിമയ്ക്ക് നൽകിരിയിരിക്കുന്നതെന്നും ഇവർ പറയുന്നു.
ദൃശ്യം 3 ആഗോളതലത്തില്‍ 480 കോടി രൂപയാണ് നേടിയിരിക്കുന്നത്.
പ്രമുഖ നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 4.5/5 റേറ്റിംഗ് ആണ് നൽകിയിരിക്കുന്നത്.
ഒപ്പം "ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ" എന്നും അദ്ദേഹം ദൃശ്യം 3യെ വിശേഷിപ്പിച്ചിട്ടുണ്ട്. 'പെർഫക്ട് മൂവി.
മലയാളത്തെക്കാൾ അതി ഗംഭീരമായാണ് ഈ സിനിമ ഹിന്ദിയിൽ അവർ ഒരുക്കിയിരിക്കുന്നത്.
ദൃശ്യം എന്ന പേര് പോലും ഏറ്റവും പെർഫെക്ട് ആയ ടൈറ്റിൽ ആണ് എന്ന് കൂടി തെളിയിക്കുന്ന സിനിമയാണ് ഇത്. ട്വിസ്റ്റ് എല്ലാം ഗംഭീരം.
ഈ കഥ ആണ് ലാലേട്ടനെ വെച്ച് മലയാളത്തിൽ ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ പടം ആയിരുന്നേനെ. ലാലേട്ടന്റെ ഗംഭീര പെർഫോമൻസും കാണാമായിരുന്നു',
എന്ന് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെടുന്നു






