കൊച്ചി: ചികിത്സയ്ക്കെത്തിയ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച ശേഷം മദ്യം നല്കി മയക്കി പീഡനത്തിന് ഇരയാക്കിയ യുവഡോക്ടറുടെ ഫോണില്‍ സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍.
പന്ത്രണ്ടോളം യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പ്രതിയായ ഡോ. ജോണ്സണ് കെ. വർഗീസ് (41) ഫോണില്‍ പകർത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇവർ പരാതിയുമായി മുന്നോട്ടു വന്നാല്‍ കേസെടുക്കാനാണ് തീരുമാനം.
പരാതി നല്കിയ 50കാരി, തന്റെ ദൃശ്യങ്ങളും പകർത്തിയെന്ന സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ ദൃശ്യങ്ങള്‍ കണ്ടെടുത്തത്.
ഒളിവില്‍പ്പോയ ഡോക്ടർക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും വിവരമുണ്ട്.
അഭിഭാഷക കൂടിയായ നടി അതുല്യ ചന്ദ്ര (32), ബിബിൻ പെരുമ്പിള്ളി (42), കെ.ബി. വിഷ്ണു (31) എന്നിവർ അറസ്റ്റിലായ കടവന്ത്ര ബ്ലാക്ക്മെയിലിംഗ് കേസിലാണ് കഴിഞ്ഞദിവസം നാടകീയമായ വഴിത്തിരിവുണ്ടായത്. നടിയുടെ ബന്ധുവായ 50കാരിയാണ് ഡോക്ടർക്കെതിരെ പീഡനപരാതി നല്‍കിയത്.
മദ്യം നല്കിയ ശേഷം കാക്കനാട് പരിസരത്തെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.






