നിവിൻ പോളി നായകനായി എത്തിയ ഗിരീഷ് എഡി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റിന്റെ തെലുങ്ക് ട്രെയിലർ റിലീസ് ചെയ്തു.
സെപ്റ്റംബർ 4ന് തെലുങ്ക് വെർഷൻ തിയറ്ററുകളില്‍ എത്തും. അന്നേ ദിവസം തന്നെ തമിഴ് വെർഷനും തിയറ്ററില്‍ എത്തും. പ്രേമലുവിന് ശേഷം തെലുങ്കില്‍ ഹിറ്റടിക്കുമോ ഗിരീഷ് എഡി- ഭാവന സ്റ്റുഡിയോസ് കോംബോ എന്നാണ് പ്രേക്ഷകർ ഏവരും ഉറ്റുനോക്കുന്നത്.
അതേസമയം, ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലെ മികച്ച സിനിമയാണ് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.






