അയ്മനം :പരിപ്പിൽ പട്ടാപകൽ വീട്ടിൽ മോഷണം. 10,000 രൂപ കള്ളൻ കവർന്നു. പാട്ടക്കണ്ടത്തിൽ സിജുവിന്റെ വീട്ടിൽ മോഷണം നടന്നതായാണ് പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രൂപയാണ് മോഷണം പോയത്.
അടുക്കളയുടെ കതക് തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ബാങ്കിൽ അടയ്ക്കുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്നാണ് അറിയുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.





