കുമരകം: നിർമാണം പൂർത്തിയായി പതിനാറ് വർഷങ്ങൾക്ക് ശേഷം കുമരകം മേലേക്കര വാർഡിലെ എട്ടങ്ങാടി കിഴക്കത്തറ എസ്.സി. കോളനിയിലെ കമ്മ്യൂണിറ്റി ഹാളിന് വൈദ്യുതി കണക്ഷൻ ലഭിച്ചു.
2010-ൽ അന്നത്തെ എം.എൽ.എ. ആയിരുന്ന വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്, ഇത്രയും കാലമായിട്ടും വൈദ്യുതി കണക്ഷൻ ലഭിച്ചിരുന്നില്ല. ഇതുമൂലം കോളനി നിവാസികൾക്ക് ഹാൾ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.
വാർഡ് മെമ്പർ പി.കെ. സേതുവിന്റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് പ്രശ്നത്തിന് പരിഹാരമായത്.






