.മണർകാട്: പ്രളയദുരിതത്തെ തുടർന്ന് കണിയാംകുന്ന് എൽ.പി.എസ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകി കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (KSSPA) മണർകാട് യൂണിറ്റ്. ക്യാമ്പിലെ അന്തേവാസികൾക്കായി ഇവർ സമാഹരിച്ച ഭക്ഷ്യകിറ്റുകൾ മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പിന് കൈമാറി.
യൂണിറ്റ് പ്രസിഡന്റ് ഇ.വി. തോമസ്, സെക്രട്ടറി വത്സമ്മ മാത്യു, ഭാരവാഹികളായ പി.കെ. എബ്രഹാം, ഷിബു പി. മാണി, പി.കെ. സതീഷ്, എം.പി. ജേക്കബ്, ഷെബി സൂസൻ കുര്യാക്കോസ്, ഷേർളി ഡേവിഡ്, സൂസൻ പാലത്ര തുടങ്ങിയവർ നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. തോമസ്, വാർഡ് മെമ്പർമാരായ ലൈലമ്മ തോമസ്, സൂസൻ എബ്രഹാം തുടങ്ങിയവർ സന്നിഹിതരായിരുന്നു.






