അയ്മനം :
“മായ വിട്ടുണരൂ… മാനവനായി വളരൂ…” എന്ന സന്ദേശവുമായി ദ്രോണാചാര്യ ബാലഗോകുലം, അയ്മനത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 𝟒 വെള്ളിയാഴ്ച മഹാ ശോഭായാത്ര സംഘടിപ്പിക്കും.
പൂന്ത്രക്കാവ് ദേവീക്ഷേത്രത്തിൽ നിന്ന് - അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലേക്കാണ് വർണാഭമായ ശോഭായാത്ര. ചെണ്ടമേളവും പുരാണ വേഷങ്ങളും അണിനിരക്കുന്ന ഘോഷയാത്രയിൽ ഉറിയടിയും പ്രസാദ വിതരണവും ഉണ്ടായിരിക്കും.
കൃഷ്ണൻ, രാധ, ഗോപികമാർ, തുടങ്ങിയ പുരാണ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് ശോഭായാത്രയിൽ അണിനിരക്കുന്നത് പുതുതലമുറയ്ക്ക് ഭാരതീയ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിനൊപ്പം ശ്രീകൃഷ്ണന്റെ ബാലലീലകളെയും ധാർമിക സന്ദേശങ്ങളെയും ഓർമപ്പെടുത്തുന്ന അവസരമാണ്. ബാലഗോകുലത്തിന്റെ ലക്ഷ്യങ്ങളിലൊന്നായി പുതുതലമുറയിലേക്ക് സാംസ്കാരികത്തനിമ പകരുന്നതും ഉൾപ്പെടുന്നു.
മുതിർന്നവർക്കും ബാലികമാർക്കും ബാലന്മാർക്കും പുരാണ വേഷത്തിൽ പങ്കെടുക്കാം. അമ്പാടി കണ്ണന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള പ്രസാദ വിതരണത്തിൽ പങ്കാളികളാകാനും അവസരമുണ്ട്.
ഭക്തിയോടെ പ്രസാദ വിതരണത്തിൽ പങ്കുചേരുന്നത് പുണ്യകർമത്തിൽ പങ്കാളികളാകാനുള്ള അവസരമായാണ് കാണുന്നത്.






