.പാലാ: ജീവന് രക്ഷിക്കാനുള്ള മഹത്തായ സാമൂഹിക ദൗത്യമാണ് രക്തദാനമെന്നും ഈ രംഗത്ത് 38 വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഷിബു തെക്കേമറ്റത്തിന്റെ സേവനങ്ങള്‍ ഏറെ പ്രശംസനീയവും മാതൃകാപരവുമാണെന്നും റോണി കെ.ബേബി എം.എല്‍.എ.
രക്തത്തിന് പകരം മറ്റൊന്നുമില്ലെന്നും അടിയന്തര സാഹചര്യങ്ങളില്‍ ഒരാളുടെ ജീവന് നിലനിര്‍ത്താന്‍ ഒരു തുള്ളി രക്തം പോലും നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷിബു തെക്കേമറ്റത്തെപ്പോലെ ഓരോരുത്തരും രക്തദാന രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ മുന്നോട്ടുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും എം.എല്‍.എ. അഭിപ്രായപ്പെട്ടു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്., സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറം, കൊഴുവനാല്‍ ലയണ്‍സ് ക്ലബ്, ഫെഡറല്‍ ബാങ്ക്, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പിനോടനുബന്ധിച്ച് രക്തദാന രംഗത്ത് 38 വര്‍ഷമായി നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുകയും ഇതിനോടകം 136 തവണ രക്തം ദാനം ചെയ്യുകയും ചെയ്ത പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റത്തെ ആദരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സന്നദ്ധ രക്തദാന പ്രവര്‍ത്തനങ്ങളിലൂടെ നിരവധി ജീവനുകള്‍ക്ക് താങ്ങും തണലുമായി മാറിയ അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രത്യേകം അനുമോദിച്ചു.സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല അധ്യക്ഷത വഹിച്ചു. ഫാ. ടോണി മുളങ്ങാശേരി അനുഗ്രഹപ്രഭാഷണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണവും ലയണ്‍സ് ഡിസ്ട്രിക്ട് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം വിഷയാവതരണവും നടത്തി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബിനോയി എം. ജേക്കബ്, കൊഴുവനാല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സാബു മുകളേല്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍ ബിനോ കെ. തോമസ്, ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് രാജേഷ് ജോര്‍ജ് ജേക്കബ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ നിക്ലാവോസ് കെ.എ., ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ശ്രുതിമോള്‍ ജെ., ഡോ. അലന് എന്നിവര്‍ പ്രസംഗിച്ചു.





