video
play-sharp-fill

നാല് ദിവസമായി കാണാതായ മധ്യവയസ്‌കനെ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ജീര്‍ണിച്ച നിലയില്‍

Spread the love

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര നൊച്ചാട് നാലു ദിവസമായി കാണാതായ മധ്യവയസ്‌കനെ വീടിനോട് ചേര്‍ന്ന വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ജീർണ്ണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടത്തിങ്കല്‍ മീത്തല്‍ രാജീവന്റെ മൃതദേഹമാണ് മുളിയങ്ങലില്‍ വീടിനു സമീപത്തെ ഷെഡില്‍ കണ്ടെത്തിയത്. 53 വയസായിരുന്നു.

മെയ് 8 മുതല്‍ രാജീവനെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നല്‍കിയ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ഇന്ന് കാലത്ത് വീണ്ടും വീടിന് സമീപം നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ വിറക് പുരയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം കണക്കാക്കുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റും. പിതാവ് ഗോവിന്ദന്‍ കിടാവ്. മാതാവ് നാരായണി അമ്മ. സഹോദരി പരേതയായ പുഷ്പ.