video
play-sharp-fill

സിബിഎസ്ഇ 10,12 ഫലപ്രഖ്യാപനം ഉടൻ ; ഫല പരിശോധനയ്ക്ക് നിർദ്ദേശങ്ങൾ പുറത്തിറങ്ങി; ഔദ്യോഗിക വെബ്സൈറ്റുകൾ ഇവ

Spread the love

ന്യൂഡൽഹി: സിബിഎസ്‌ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലും വിദേശത്തുമായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഫലത്തിനായി കാത്തിരിക്കുന്നത്.

മാര്‍ച്ച് 18 ന് പത്താം ക്ലാസ് പരീക്ഷയും ഏപ്രില്‍ 4 ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയും പൂര്‍ത്തിയായി. സാധാരണയായി അവസാന പേപ്പറിന്റെ നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കകം ഫലം പ്രസിദ്ധീകരിക്കുന്നതാണ് രീതി.

രാജ്യത്തുടനീളം ഏകദേശം 44 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നു. ഈ അധ്യയന വര്‍ഷത്തില്‍, പത്താം ക്ലാസിന്‌ 24.12 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതി. ഏകദേശം 17.88 ലക്ഷം വിദ്യാർഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. പരീക്ഷാഫലം cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാകുന്നുവെന്ന് സിബിഎസ്‌ഇ അറിയിച്ചിട്ടുണ്ട്. കൂടാതെ ഡിജിലോക്കറിലും ഫലം അറിയാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കുന്ന വിധം:
1. ആദ്യം cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

2. ഹോംപേജില്‍ കാണുന്ന ‘Results’ വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.

3. ക്ലാസ് 10 അല്ലെങ്കില്‍ ക്ലാസ് 12 എന്നതില്‍ നിങ്ങളുടെ ക്ലാസ് തിരഞ്ഞെടുക്കുക.

4. role number, school number, admit card ID, ജനനതീയതി തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് നല്‍കുക.

5. ‘Submit’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഫലം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ഭാവിയില്‍ ആവശ്യമായിരിക്കാന്‍ PDF ആയി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.