സ്വന്തം ലേഖിക
കൊച്ചി: പെരുമ്പാവൂരില്‍ വൻ കഞ്ചാവ് വേട്ട.
കൊറിയര്‍ വഴി എത്തിച്ച 34 കിലോ കഞ്ചാവ് വാങ്ങാൻ എത്തിയ രണ്ട് യുവാക്കളെ പൊലീസ് വളഞ്ഞിട്ട് പിടികൂടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോതമംഗലം സ്വദേശി മുഹമ്മദ് മുനീര്‍, മാറമ്പള്ളി സ്വദേശി അര്‍ഷാദ് എന്നിവരാണ് പിടിയിലായത്. കൊറിയറില്‍ പാഴ്സലായി എത്തിയ കഞ്ചാവ് വാങ്ങാനെത്തിയതാണ് ഇവര്‍. പാഴ്സല്‍ വാങ്ങാനെത്തിയപ്പോള്‍ പൊലീസ് ഇവരെ വളയുകയായിരുന്നു.
ആന്ധ്രപ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മൂന്ന് വലിയ പാഴ്സലുകളായാണ് കഞ്ചാവ് എത്തിയത്. ഓരോ പാഴ്സലിനകത്തും ചെറിയ കവറുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
നേരത്തെ അങ്കമാലിയില്‍ നിന്ന് 105 കിലോ കഞ്ചാവും ആവോലിയിലെ വാടക വീട്ടില്‍ നിന്ന് 35 കിലോ കഞ്ചാവും പിടിച്ചിരുന്നു. ഈ കഞ്ചാവും ആന്ധ്രയില്‍ നിന്നാണ് കൊണ്ടുവന്നത്. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും കഞ്ചാവ് വേട്ട.
പ്രതികള്‍ പാര്‍സല്‍ വാങ്ങാനെത്തിയ കെ.എല്‍ 7 സിപി 4770 വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് മുനീറിനെ കൊറിയര്‍ സ്ഥാപനത്തിന് അകത്ത് നിന്നും, അര്‍ഷാദിനെ കാറിനകത്ത് നിന്നുമാണ് പൊലീസ് വളഞ്ഞ് പിടികൂടിയത്. റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.