യുവമോർച്ചയുടെ നേത്യത്വത്തിൽ യുവ സങ്കലപ്പ യാത്ര നടത്തി
സ്വന്തം ലേഖകൻ
കോട്ടയം : അഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാരത്തോൺ യുവ സങ്കൽപ്പ യാത്ര കഞ്ഞിക്കുഴിയിൽ നിന്നും കോട്ടയം ഗാന്ധി സ്‌ക്വയർ വരെ യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ സോബിൻലാലിന്റെ നേതൃത്വത്തിൽ നടന്നു യാത്രയുടെ സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ഗാന്ധി സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഭുവനേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. യുവ സങ്കൽപ്പ യാത്രക്ക് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി, ജില്ലാ വൈസ് പ്രസിഡന്റ്മാർ ശ്യാം വൈക്കം, രാജ്‌മോഹനൻ, ജില്ലാ സെക്രട്ടറിമാരായ വിഷ്ണു ഗോപിദാസ്, ശ്രീകുമാർ മൂലേടം, വിഷ്ണു ഗോപി ബാബുരാജ് എന്നിവർ നേതൃത്വം നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0