വിവാഹ വാര്‍ഷികത്തിലെ മദ്യപാനം കത്തിക്കുത്തിലെത്തി; മാവേലിക്കരയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ 28കാരന് ജീവപരന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും
സ്വന്തം ലേഖകൻ
മാവേലിക്കര: വിവാഹ വാര്‍ഷികത്തിലെ മദ്യപാനം കത്തിക്കുത്തിലെത്തി. സുഹൃത്തിനെ കൊലപ്പെടുത്തിയ 28കാരന് ജീവപരന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും.
പുതുപ്പള്ളി വടക്ക് മഠത്തിൽ വീട്ടിൽ ബാലകൃഷ്ണപിള്ളയുടെ മകൻ ഹരികൃഷ്ണൻ (36) കൊല്ലപ്പെട്ട കേസിലാണ് വിധി. പുതുപ്പള്ളി വടക്ക് സ്നേഹ ജാലകം കോളനിയിൽ ജോമോൻ ജോയി (28)യെ ആണ് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി എസ്. എസ്. സീന ശിക്ഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയുടെ സുഹൃത്തിനെ മാരകമായി പരിക്കേൽപ്പിച്ചതിന് മൂന്നു വർഷം കഠിന തടവും, 25,000 രൂപ പിഴയും ശിക്ഷയുണ്ട്.ഇതില്‍ തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
2021 ഡിസംബർ 17ന് രാത്രിയിലാണ് ജോമോൻ ജോയിയുടെ വീട്ടിൽ വെച്ച് ഹരികൃഷ്ണൻ കൊല്ലപ്പെട്ടത്. ജോമോൻ ജോയിയുടെ ഒന്നാം വിവാഹ വാർഷിക ദിനത്തിൽ ആയിരുന്നു സംഭവം.
രാത്രി പത്തരയോടെ അമിതമായി മദ്യപിച്ചെത്തിയ ജോമോൻ ഭാര്യ മാതാവുമായി വാക്കുതർക്കമുണ്ടായി. ഇതിന് പിന്നാലെ ജോമോന്‍ ഭാര്യാമാതാവിനെ പിടിച്ചു തള്ളി.
വീട്ടിലുണ്ടായിരുന്ന ഹരികൃഷ്ണൻ ജോമോനെ ചോദ്യം ചെയ്യുകയും അക്രമം തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പിന്നാലെ ജോമോന്‍ വീട്ടിലെ ഹാളില്‍ വച്ച് സ്വയം കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ ഹരികൃഷ്ണന്‍റെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. ശ്വാസകോശത്തിനും വാരിയെല്ലുകൾക്കും മാരകമായി മുറിവേറ്റ ഹരികൃഷ്ണൻ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിക്കുകയായിരുന്നു.