വാഹനത്തിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്തിലുള്ള വിരോധം; റോഡില്‍ കിടന്ന് യുവതിയെയും സഹോദരനെയും അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ കേസ്
തിരുവനന്തപുരം: പരസ്യമായി അസഭ്യം പറഞ്ഞെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജീഷ് നാഥിനെതിരെ കേസെടുത്ത് പൊലീസ്.
മല്ലമ്പ്രകോണത്ത് വച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്ത യുവതിയെയും സഹോദരനെയും ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് കേസ്.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയമല പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിതുര സ്വദേശിയും സൈനിക ഉദ്യോഗസ്ഥനുമായ യുവാവാണ് അജീഷ് നാഥിനെതിരെ പരാതി നല്‍കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസെടുത്തതിന് പിന്നാലെ അജീഷ് നാഥ് ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്ലിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ കൂടിയാണ് അജീഷ് നാഥ്.
Third Eye News Live
0