യൂത്ത് കോണ്‍ഗ്രസ് നേതാവ് മദ്യപിച്ച് റോഡില്‍ കിടന്നു; പരസ്യമായി അസഭ്യം പറഞ്ഞു; പരാതിയുമായി സൈനിക ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: മദ്യപിച്ച് റോഡില്‍ കിടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പരസ്യമായി അസഭ്യം പറഞ്ഞതായി പരാതി.
യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്‍ സംസ്ഥാന കോര്‍ഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ പി എസ് അജീഷ് നാഥിനെതിരെയാണ് പരാതി. നെടുമങ്ങാട്-കരിപ്പൂര്‍ റോഡില്‍ മദ്യപിച്ച് യാത്രക്കാരെ അസഭ്യം പറഞ്ഞുവെന്നാണ് പരാതി.
സൈനിക ഉദ്യോഗസ്ഥനെയും കുടുംബത്തെയും വാഹനം തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയായിരുന്നു. സംഭവത്തില്‍ വിതുര സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ അജീഷിനെതിരെ വലിയമല പൊലീസില്‍ പരാതി നല്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യപിച്ച് റോഡില്‍ കിടന്ന ശേഷം ഗതാഗതതടസ്സം സൃഷ്ടിച്ചതായും പരാതിയുണ്ട്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന ആരോപണവും അജീഷ്‍നാഥിനെതിരെ നിലനില്‍ക്കുന്നുണ്ട്.
Third Eye News Live
0