ടിക്കറ്റ് ഇല്ലാതെ യാത്ര, ഒപ്പം സഹ യാത്രക്കാരെ ബുദ്ധിമുട്ടിച്ച് കഞ്ചാവ് വലിയും ; ചോദ്യം ചെയ്ത ടിടിഇമാരെ ആക്രമിച്ചു ; എറണാകുളത്ത് രണ്ട് യുവാക്കൾ റെയിൽവേ പോലീസിന്റെ പിടിയിൽ
കൊച്ചി : ട്രെയിനിൽ വെച്ച് കഞ്ചാവ് വലിച്ച രണ്ട് യുവാക്കൾ പിടിയിൽ. കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ആർപിഎഫ് കഞ്ചാവും പിടിച്ചെടുത്തു.
അതേസമയം ഇവരുടെ കൈയ്യിൽ ടിക്കറ്റ് ഇല്ലായിരുന്നു. ടി ടി ഇ ടിക്കറ്റ് ചോദിച്ചപ്പോൾ ആക്രമിക്കുകയും ചെയ്തു. ബാംഗ്ലൂർ കന്യാകുമാരി എക്‌സ്പ്രസിലാണ് സംഭവം.
ടിടിഇമാരായ യുപി സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ടി ടി ഇമാർക്ക് നേരെ നടന്ന ആക്രമണത്തിൽ പരാതി ലഭിച്ചിട്ടില്ല എന്നാണ് റെയിൽവേ പോലീസ് പറയുന്നത്. നിലവിൽ കഞ്ചാവ് കണ്ടെത്തിയതിനും വലിച്ചെതിനുമാണ് യുവാക്കളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണം നടത്തിയതായി പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു.
Third Eye News Live
0