ഭാര്യയെയും മക്കളെയും മറയാക്കി കാറില്‍ കുഴല്‍പ്പണക്കടത്ത് ; യുവാവിനെ പിന്തുടർന്ന് പിടികൂടി പോലീസ്, കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 20.40 ലക്ഷം രൂപ
കൊഴിഞ്ഞാമ്പാറ : ഭാര്യയെയും മക്കളെയും മറയാക്കി കാറിൽ കുഴല്‍പ്പണക്കടത്ത്, വാഹനം പോലീസ് പിന്തുടർന്ന് പിടികൂടി. മലപ്പുറം താനൂർ സ്വദേശി എസ്. മുഹമ്മദ് ഹാഷിം (31) നെയാണ് രേഖകളില്ലാത്ത 20.40 ലക്ഷം രൂപയുമായി കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി 11 മണിക്ക് മേനോൻപാറയില്‍ നടത്തിയ വാഹന പരിശോധനയില്‍ കൈ കാണിച്ചിട്ടും നിർത്താതെ വന്ന വാഹനത്തെ കുറ്റിപ്പള്ളം സിപി ചള്ളയില്‍ വച്ച് പിടികൂടി പരിശോധന നടത്തിയപ്പോള്‍ കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 2040000 രൂപ പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ഭാര്യയും മൂന്ന് ചെറിയ കുട്ടികളെയും കൂട്ടിയായിരുന്നു ഇയാളുടെ യാത്ര.
ചിറ്റൂർ ഡിവൈ.എസ്.പി കൃഷ്ണദാസ്, കൊഴിഞ്ഞാമ്ബാറ സി.ഐ എം.ആർ. അരുണ്‍കുമാർ, ചിറ്റൂർ സിഐ ജെ മാത്യു, കൊഴിഞ്ഞാമ്ബാറ എസ്ഐ ബി പ്രമോദ്, അഡീഷണല്‍ എസ്ഐമാരായ കെ പി ജോർജ്, വി കെ സന്തോഷ്, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ എസ് സന്തോഷ്, വി വിനോദ്, ബി സഞ്ജു, എ.എസ്.ഐ. ഡ്രൈവർ എം.കെ. രതീഷ്, ഹോം ഗാർഡ് സി വി ജയപ്രകാശ്, ചിറ്റൂർ സീനിയർ സിവില്‍ പൊലീസ് ഓഫീസർ രമേഷ് എസ് സമീർ, സ്റ്റേഷൻ ഡ്രൈവർ സി.പി.ഒ ആർ ഷാജി എന്നിവരാണ് കാർ പിന്തുടർന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാള്‍ ഇതിനുമുമ്ബ് സമാന രീതിയില്‍ കുഴല്‍പ്പണം കടത്തിയതിന് പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, കസബ എന്നീ സ്റ്റേഷനുകളില്‍ കേസുള്ളതായി കൊഴിഞ്ഞാമ്ബാറ സി ഐ എം. ആർ. അരുണ്‍കുമാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group