play-sharp-fill
പട്ടാപ്പകല്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ  കണ്ടെടുത്തത് മാരക മയക്കുമരുന്നായ എം.ഡി.എം.എ

പട്ടാപ്പകല്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ കണ്ടെടുത്തത് മാരക മയക്കുമരുന്നായ എം.ഡി.എം.എ

സ്വന്തം ലേഖിക

എടക്കര: ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍.

ഇവരില്‍ നിന്ന് എം.ഡി.എം.എ എടക്കര പൊലീസ് പിടിച്ചെടുത്തു. എടക്കര വെള്ളാരംകുന്ന് കുണ്ടാട്ടില്‍ ഷംസുദ്ദീന്‍ (23), ഉപ്പട സുല്‍ത്താന്‍പടി അനുമോദയ അമല്‍ മോഹന്‍ (28) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം എടക്കര ടൗണില്‍ പട്ടാപ്പകല്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഈ കേസില്‍ പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുത്ത് ദേഹപരിശോധന നടത്തിയിരുന്നു.

ഈ സമയത്താണ് രണ്ടര ഗ്രാം എം.ഡി.എം.എ ഷംസുദ്ദീനില്‍ നിന്ന് കണ്ടെടുത്തത്. സുഹൃത്ത് അമല്‍മോഹനില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന ഷംസുദീന്‍ മൊഴി നല്‍കി.

തുടര്‍ന്ന് തുടര്‍ന്ന് പൊലീസ് അയാള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് അമല്‍മോഹനെ എടക്കര ടൗണില്‍ നിന്ന് പിടികൂടി.

പൊലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍, എസ്.ഐ രവികുമാര്‍, എ.എസ്.ഐ മുജീബ്, സി.പി.ഒമാരായ അരുണ്‍കുമാര്‍, നിയാസ് പറമ്പന്‍, മുജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.