ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസിച്ചത് ഒരു വര്‍ഷം; കാമുകന് ഉപേക്ഷിച്ചതോടെ മക്കളുമായി ആത്മഹത്യക്ക് ശ്രമിച്ചു; വിഷം കഴിച്ചശേഷം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ സ്വയം ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശം; യുവതിയും മക്കളും ഗുരുതരാവസ്ഥയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാമുകന് സ്വീകരിക്കാത്തതിന്റെ പേരില്‍ മക്കള്‍ക്കൊപ്പം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് യുവതി.
തിരുനന്തിക്കര സ്വദേശിനി ഉദയറാണി(26)യാണ് ആറും നാലും വയസ്സുള്ള രണ്ട് മക്കള്‍ക്ക് വിഷം നല്കിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മേക്കാമണ്ഡപം സ്വദേശിയുടെ ഭാര്യയായ ഉദയറാണി ഒരുവര്‍ഷം മുൻപാണ് മതക്കല സ്വദേശി സുമനോടൊപ്പം മക്കളെയും കൂട്ടി പോയത്. പിന്നീട് ഇവര്‍ ആനപ്പാറയ്ക്കു സമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുമാസം മുൻപ് ഉദയറാണി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്കുപോയി.
തിരിച്ചെത്തിയങ്കെിലും സുമന് ഇവരെ സ്വീകരിച്ചില്ല. തുടര്‍ന്ന് വിഷം കഴിച്ചശേഷം വെള്ളറട പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
വിഷം കഴിച്ചശേഷം വെള്ളറട പോലീസ് സ്റ്റേഷനിലെത്തിയ ഇവരോട് സ്വയം ആശുപത്രിയില്‍ പോകാന്‍ പൊലീസ് നിര്‍ദേശിച്ചുവെന്ന് ആരോപണമുയര്‍ന്നു. പൊലീസ് സ്റ്റേഷനില്‍നിന്നു സ്കൂട്ടറില്‍ കുട്ടികളുമായി ആശുപത്രിയില്‍പോയ ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
പൊലീസ് ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിച്ചപ്പോള്‍ യുവതി മക്കളെയുംകൂട്ടി സ്കൂട്ടറില്‍ വെള്ളറട സി.എച്ച്.സി.യിലെത്തി. അവിടെ നിന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് കുട്ടികളെയും ഉദയറാണിയെയും നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.